പെരിയാറിനു കുറുകെയുള്ള റെയില്‍വേ മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ. ബുധനാഴ്ച രണ്ടു ട്രെയിനുകള്‍ റദ്ദാക്കി. പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു ട്രെയിനുകളാണ് റദ്ദാക്കിയത്.
ഇന്‍ഡോര്‍ – തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് ഒന്നരമണിക്കൂറും സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്‌സ്പ്രസ് അര മണിക്കൂറും വൈകും. കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനും വൈകുമെന്ന് റെയില്‍വേ അറിയിച്ചു.
0 Comments