പാലാ മുണ്ടാങ്കലിൽ അമിത വേഗത്തിൽ എത്തിയ കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ ആറാം ക്ലാസുകാരി അന്നമോളുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി. അപകടത്തിൽ അന്നമോളുടെ അമ്മ ജോമോൾ മരണപ്പെട്ടിരുന്നു.

 


Yes Vartha Follow Up-6

പാലാ മുണ്ടാങ്കലിൽ അമിത വേഗത്തിൽ എത്തിയ കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ ആറാം ക്ലാസുകാരി അന്നമോളുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി. അപകടത്തിൽ അന്നമോളുടെ അമ്മ ജോമോൾ മരണപ്പെട്ടിരുന്നു. 

അന്നമോൾ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഇന്ന് രാവിലെ നടന്ന സ്കാനിംഗിൽ ആന്തരിക രക്തസ്രാവമൊന്നും കാണുന്നില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. അന്നമോളടെ  തിരിച്ചുവരവിനായി ബന്ധുക്കളും കൂട്ടുകാരും പ്രാർഥനയിലാണ്.  ഇന്നലെ രാവിലെ 9.30 ന് അന്നമോളുടെ പാലാ സെൻ്റ് മേരീസ് സ്കൂളിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ പാഞ്ഞ എക്കോസ്പോട്ട് കാർ അന്നമോളെയുമായി സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറും മറ്റൊരു സ്കൂട്ടറും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.  അന്നമോളുടെ അമ്മ പാലാ ഇളംതോട്ടം അമ്മയാനിക്കൽ ബെന്നിയുടെയും ഐഷയുടെയും മകൾ ജോമോൾ സംഭവസ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞിരുന്നു.  

 അപകടത്തിൽ മരിച്ച പാലാ  മീനച്ചിൽ അഗ്രോ സൊസൈറ്റിയിൽ കലക്ഷൻ ഏജൻ്റായ ധന്യയുടെ സംസ്‌കാരം നടത്തി. അപകടത്തിനിടയാക്കിയ  വാഹനമോടിച്ച 24 കാരനായ യുവാവിനെ പോലീസ്  അറസ്റ്റു ചെയ്തിരുന്നു. രണ്ടാം വർഷ ബി.എഡ് വിദ്യാർഥിയും ഇടുക്കി നെടുങ്കുന്നം ചെറുവിള വീട്ടിൽ ചന്ദൂസ് (24) ആണ് അറസ്റ്റിലായത്. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments