അരുവിത്തറ സെൻറ് ജോർജ് കോളേജിൽ ഫ്യൂച്ചർ സ്റ്റാർസ് അധ്യാപക ശിൽപശാല .



അരുവിത്തറ സെൻറ് ജോർജ് കോളേജിൽ ഫ്യൂച്ചർ സ്റ്റാർസ് അധ്യാപക ശിൽപശാല .

 അരുവിത്തുറ സെന്റ്. ജോർജ് കോളേജിൽ  ഫ്യൂചർ സ്റ്റാർസ് എഡ്യൂക്കേഷണൽ പ്രോജക്ടിന്റെ  ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെൻ്റ്, എയിഡഡ് ,സി. ബി. എസ്. സി ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽ പ്പെട്ട അദ്ധ്യാപകർക്കായി  ഏകദിന ശില്പശാല സംഘടിപ്പിച്ചു.ശില്പശാല  അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു.


 ഫ്യൂചർ സ്റ്റാർസ് പ്രൊജക്റ്റ്‌ ഡയറക്ടർ ഡോ. ആൻസി ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളേജ് ബർസാർ റെവ. ഫാ. ബിജു കുന്നയ്ക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.



കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ,ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് മെമ്പർ ബിനോയി. സി. ജോർജ്, എലിസബത്ത് തോമസ്, പി. പി. എം.നൗഷാദ്,സുനിൽ കെ. എസ് എന്നിവർ സംസാരിച്ചു. പ്രമുഖ പരിശിലകൻ  ജോർജ് കരുണക്കൽ ക്ലാസുകൾ നയിച്ചു.സെമിനാറിൽ 50 അധ്യാപകർ പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments