കോഴാ ഫാം ഫെസ്റ്റ് ഹരിതാരവം 2025 തുടക്കം കുറിച്ചു. ........
കാർഷിക വിജ്ഞാന-വിനോദ-വിപണന പ്രദർശനവും ചർച്ചകളും മത്സരങ്ങളുമായി കോഴാ ഫാം ഫെസ്റ്റ് -'ഹരിതാരവം കുറവിലങ്ങാട് കോഴായിൽ തുടക്കം കുറിച്ചു വൈകുന്നേരം കുറവിലങ്ങാട് പള്ളിക്കവലയിൽ നിന്നും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഘോഷയാത്രയോടെയാണ് തുടക്കം കുറിച്ചത് പരിപാടി സംഘടിപ്പിക്കുന്നത്.
തുടർന്ന് നടന്ന യോഗം സഹകരണം-ദേവസ്വം-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായി. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തി
കോഴായിലെ ജില്ലാ കൃഷിത്തോട്ടം, സംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രം, പ്രാദേശിക കാർഷിക പരിശീലന കേന്ദ്രം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് പരിപാടികൾ നടക്കുന്നത്
കാർഷികാനുബന്ധ പ്രദർശന സ്റ്റാളുകൾ, നെല്ല്, തെങ്ങ്, പച്ചക്കറി കൃഷികളിലെ നൂതന വിഷയങ്ങളിലുള്ള സെമിനാറുകൾ, ഭക്ഷ്യമേള, കലാസന്ധ്യ, നെൽകൃഷിയിലെ അനുഭവ പരിചയം, കുട്ടികർഷക സംഗമം, രുചിക്കൂട്ട് സംഗമം, ഫാം തൊഴിലാളി ജീവനക്കാരുടെ സംഗമം, പെറ്റ് ഷോ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
നാലുദിവസവും കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പും സൗജന്യ മണ്ണ് പരിശോധനാ സൗകര്യവും ലഭ്യമാകും. കൃഷിവകുപ്പിന്റെ അഗ്രോ ക്ലിനിക് ഓൺലൈൻ സേവനങ്ങൾക്ക് പ്രത്യേക കൗണ്ടറും വിവിധ വേദികളിലായി സജ്ജമായി
നിർമ്മല ജിമ്മി ' മിനി മത്തായി പി എം മാത്യു. പി സി കുര്യൻ 'പ്രിൻസിപ്പൽ കൃഷി ഓഫീസർ സി ജോ ജോസ് ' കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി ജി റെജി . ഫാം സുപ്രണ്ട് ഹണി ലിസ ചാക്കോ തുടങ്ങിയവർ സംസാരിച്ചു.






0 Comments