ടാലൻഷ്യ 2025 ഹയർ സെക്കന്ററി ഫെസ്റ്റ് ഒരുക്കി കുറവിലങ്ങാട് ദേവമാതാ കോളേജ്.
കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി വൈവിധ്യ പൂർണമായ മത്സരങ്ങളുമായി ദേവമാതാ കോളേജിൽ 2025 സെപ്റ്റംബർ 27 ശനിയാഴ്ച വർണാഭമായ ഫെസ്റ്റ് നടത്തപ്പെട്ടു. ദേവമാതാ കോളേജിലെ 11 പഠന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ 26 വിവിധങ്ങളായ മത്സരങ്ങളാണ് ഒരുങ്ങിയത്.
കല,സാഹിത്യം, വൈജ്ഞാനികത, ബൗദ്ധികശേഷി, വിനിമയസാധ്യതകൾ തുടങ്ങി വിദ്യാർഥികളുടെ കഴിവുകളെ സമഗ്രമായി അഭിസംബോധന ചെയ്യുന്ന വിധത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കപ്പെട്ടത്. 29 സ്കൂളുകളിൽ നിന്നായി 549 മത്സരാർഥികൾ പങ്കെടുത്തു.
പാലാ ചാവറ പബ്ലിക് സ്കൂൾ വിജയികൾക്കുള്ള എവർറോളിങ് ട്രോഫി കരസ്‌ഥമാക്കി. വിജയികൾക്ക് കോളേജ് വൈസ് പ്രിൻസിപ്പൽ റവ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ റവ ഫാ. ജോസഫ് മണിയൻചിറ എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു. കുറവിലങ്ങാട് St. Mary's HSS രണ്ടാം സ്‌ഥാനം നേടി റണ്ണേഴ്‌സ് അപ്പ് ട്രോഫി ജേതാക്കളായി.






0 Comments