"ചേർപ്പുങ്കൽ ജലോത്സവം" ഒക്ടോബർ 2 ന്
ഗാന്ധി ജയന്തിയോടനുബന്ധിച്ച് "ചേർപ്പുങ്കൽ ജലോത്സവ് " ചേർപ്പുങ്കൽ പാലം കടവിൽ 2 ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ നടക്കും. എൻ്റെ നദി - എൻ്റെ ജീവൻ എന്ന സന്ദേശവുമായി മീനച്ചിലാർ പുനർജനി കർമ്മ സമിതിയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ റസിഡൻ്റ് സ് അസോസിയേഷൻ, സെൻ്റ് തോമസ് കോളജ്, പാലാ, കിടങ്ങൂർ ഗ്രാമ പഞ്ചായത്ത്, മീനച്ചിൽ നദീ സംരക്ഷണ സമിതി,പബ്ലിക് ലൈബ്രറി ചേർപ്പുങ്കൽ, എകെസിസി ചേർപ്പുങ്കൽ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് വിവിധ പരിപാടികൾ നടക്കുന്നത്.
രാവിലെ 9 മണി മുതൽ നദിയിലേയും ചേർപ്പുങ്കൽ പ്രദേശത്തെയും മാലിന്യ ശേഖരണം. "മാലിന്യ മുക്ത ചേർപ്പുങ്കൽ " പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാലാ പാലാ പോലീസ് ചീഫ് കെ.സദൻ നിർവ്വഹിക്കും. കിടങ്ങൂർ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ബിനു ഇ.എം. അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചേർപ്പുങ്കൽ മാർ ശ്ലീവാ ഫൊറോനാ വികാരി ഫാ. മാത്യു തെക്കേൽ സന്ദേശം നൽകും.
ഉച്ചകഴിഞ്ഞ് 2 ന് ജലകായിക മത്സരങ്ങൾ ജല വിനോദങ്ങൾ എന്നിവയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവ്വഹിക്കും.
ചൂണ്ടയിടീൽ, വല വീശൽ, വിവിധ ടീമുകൾ പങ്കെടുക്കുന്ന പുതുമയാർന്ന "വള്ളം വലി " മത്സരങ്ങൾ നടക്കും. വിജയികൾക്ക് കാഷ് അവാർഡുകൾ നൽകുന്നു. ജല വിനോദങ്ങളായ കുട്ടവഞ്ചി, കയാക്, കാനോയി, സർഫ് മോഡ്യൂൾ എന്നിവയിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്കും കുട്ടികൾക്കും അവസരം ഉണ്ടായിരിക്കും.
വൈകിട്ട് 5.30 ന് സമാപന സമ്മേളനം ജില്ലാ ജഡ്ജ് ജോഷി ജോൺ ഉദ്ഘാടനം ചെയ്യും. മീനച്ചിലാർ പുനർജ്ജനി കർമ്മ സമിതി പ്രസിഡൻ്റ് സാബു എബ്രഹാം അധ്യക്ഷത വഹിക്കുന്നതും സെൻ്റ് തോമസ് കോളജ് ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ സമ്മാനദാനം നിർവ്വഹിക്കുന്നതുമാണ്.
പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി മീനച്ചിലാർ പുനർജനി കർമ്മ സമിതി സെക്രട്ടറി ഫിലിപ്പ് തോമസ് ജനറൽ കൺവീനറായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. മത്സരങ്ങളിൽ പങ്കെടുക്കുന്ന വരും കയാക്കിനും കുട്ട വഞ്ചിക്കും മുൻകൂർ രജിസ്ട്രേഷൻ ആവശ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ : 94479 10687, 8086994589





0 Comments