ശുചിത്വോത്സവം വേസ്റ്റ് ടു ആര്‍ട്ട് മത്സരവും പ്രദര്‍ശനവും നടത്തി.
സ്വച്ഛതാ ഹീ സേവ ശുചിത്വോത്സവത്തിന്റെ ഭാഗമായി പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹൈസ്‌ക്കുള്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി വേസ്റ്റ് ടു ആര്‍ട്ട് മത്സരം സംഘടിപ്പിച്ചു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന മത്സരം ബ്ലോക്ക് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു.പാമ്പാടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി എം മാത്യു അധ്യക്ഷനായിരുന്നു. ബ്ലോക്ക് ബി ഡി ഒ ജോമോന്‍ മാത്യു സ്വാഗതവും, ബ്ലോക്ക് ജി ഇ ഒ ബിന്ദു എം പി നന്ദിയും പറഞ്ഞു.
ആശംസകള്‍ നേര്‍ന്നുകൊണ്ട് ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മറിയാമ്മ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു തോമസ്, ബ്ലോക്ക് ജോയിന്റ് ബി ഡി ഒ ഷിനു ജോര്‍ജ്ജ്, വനിത കമ്മീഷന്‍ ഓഫീസര്‍ നിര്‍മ്മല എല്‍ സെബാസ്റ്റന്‍, പി ആന്റ് എം ഓഫീസര്‍ രജീത കെ എന്‍, ഹൗസിംഗ് ഓഫീസര്‍ ശ്രീലേഖ എ എസ്, ബ്ലോക്ക് എച്ച് ഐ ജയകുമാര്‍ പി ആര്‍, ശുചിത്വമിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു.
മത്സരത്തില്‍ അകലക്കുന്നം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌ക്കുള്‍ കാഞ്ഞിരമറ്റം ഒന്നാംസ്ഥാനവും, കിടങ്ങൂര്‍ ഹോളിക്രോസ് ഹയര്‍സെക്കന്ററി സ്‌ക്കുള്‍ ചേര്‍പ്പുങ്കല്‍ രണ്ടാം സ്ഥാനവും, അകലക്കുന്നം സെന്റ് ആന്റണീസ് ഹൈസ്‌ക്കുള്‍ ചെങ്ങളം മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ സ്‌ക്കുളുകള്‍ക്കും പ്രോത്സാഹനസമ്മാനവും വിതരണം ചെയ്തു.ഉപയോഗ ശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ കരകൗശല വസ്തുക്കുക്കളുടെ പ്രദര്‍ശനം കാണാന്‍ സമീപ പ്രദേങ്ങളിലെ സ്‌ക്കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതുമയായി.







0 Comments