സ്ത്രീകൾക്കുള്ള പൊതുശൗചാലയങ്ങൾ വർധിപ്പിക്കണം: മഹിളാ അസോസിയേഷൻ
പൊതു ഇടങ്ങളിൽ സ്ത്രീകൾക്കുള്ള ശൗചാലയങ്ങളുടെ എണ്ണം വർധിപ്പിക്കാനും അവ ഉപയോഗപ്രദമായ നിലയിൽ സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്നും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങളുടെ എണ്ണവും തൊഴിലാളികളുടെ വേതനവും വർധിപ്പിക്കണമെന്നും
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പാലാ ഏരിയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. എ വി റസൽ നഗറിൽ (സൺസ്റ്റാർ ഓഡിറ്റോറിയം) ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ. ഷിജാ അനിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് തങ്കമണി ശശി അധ്യക്ഷയായി.
രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം മുതിർന്ന പ്രതിനിധി സരസമ്മ ബാലകൃഷ്ണൻ പതാക ഉയർത്തി. തടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ സിജി പ്രസാദ് രക്തസാക്ഷി പ്രമേയവും സ്നേഹാ സജി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജിസ് ജോസഫ് സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി മാലിനി അരവിന്ദ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റിയംഗം രമാ മോഹനൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
ജില്ലാ എക്സിക്യൂട്ടിവ് അംഗം ബിന്ദു അജി സംസാരിച്ചു. തങ്കമണി ശശി, ജിസ് ജോസഫ്, ജോസിൻ ബിനോ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഭാരവാഹികൾ: മാലിനി അരവിന്ദ് (പ്രസിഡൻ്റ്), തങ്കമണി ശശി (സെക്രട്ടറി), ആര്യ മനോജ് (ട്രഷറർ).
മാലിനി അരവിന്ദ് (പ്രസിഡൻ്റ്)
തങ്കമണി ശശി (സെക്രട്ടറി)








0 Comments