ഖാദി വസ്ത്രങ്ങൾക്ക് പ്രത്യേക റിബേറ്റ്
ഗാന്ധി ജയന്തി പ്രമാണിച്ച് സെപ്തം. 29 മുതൽ ഒക്ടോ. 4 വരെ ഖാദി തുണിത്തരങ്ങൾക്ക് 30% പ്രത്യേക സർക്കാർ റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും ആനുകൂല്യം ലഭിക്കും.
റിബേറ്റ് മേളയുടെ ജില്ലാ തല ഉദ്ഘാടനം 29 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഏറ്റുമാനൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ നഗരസഭ അധ്യക്ഷ ലൗലി ജോർജ്ജ് നിർവ്വഹിക്കും. സംസ്ഥാന ഖാദി ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിക്കും. നഗരസഭ കൗൺസിലർ കെ.കെ. ശോഭനകുമാരി ആദ്യ വില്‌പന നിർവ്വഹിക്കും.





0 Comments