ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ വിജയദശമി ഉത്സവത്തോടനുബന്ധിച്ചുള്ള പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തിനായി ശിവഗിരി ശ്രീ ശാരദാ ദേവിയുടെ സന്നിധിയില്‍ നിന്നുള്ള പവിത്രമായ പഞ്ചാരമണല്‍ കാവിന്‍പുറം ക്ഷേത്രത്തിലെത്തിച്ചു.
മല്ലികശ്ശേരി ഈട്ടിക്കല്‍ ഇ.കെ. രാജനാണ് വെള്ളപ്പട്ടില്‍ കിഴിയാക്കിയ പഞ്ചാരമണല്‍ കാവിന്‍പുറം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി കാവിന്‍പുറം ദേവസ്വം ഭാരവാഹികളായ സുരേഷ് ലക്ഷ്മിനിവാസ്, സി.ജി. വിജയകുമാര്‍, ആര്‍. സുനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മണല്‍ ഏറ്റുവാങ്ങി.
വിജയദശമി നാളില്‍ ഈ മണല്‍ വിരിച്ചാണ് പ്രായഭേദമന്യെ ഭക്തര്‍ മണലില്‍ ഹരിശ്രീ കുറിക്കുന്നത്.
ശിവഗിരിയില്‍ നിന്നും മണലെത്തിച്ച ഇ.കെ. രാജന് വിശേഷാല്‍ പ്രസാദവും ക്ഷേത്രത്തിന്റെ ഉപഹാരവും സമര്‍പ്പിച്ചു. ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തില്‍ തൂലികാ പൂജ ഇന്ന് (26.9.25) ആരംഭിക്കും
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34






0 Comments