കോട്ടയം കളത്തിക്കടവിൽ കൊടൂരാറ്റിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി : മരിച്ചത് കൊല്ലാട് സ്വദേശി കേശവൻ
Yes Vartha Follow Up -2
കോട്ടയം കളത്തിക്കടവിൽ കൊടൂരാറ്റിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കൊല്ലാട് സ്വദേശി കേശവനാണ് മരിച്ചത് എന്നാണ് വിവരം. രണ്ടുമണിക്കൂറോളം നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉച്ചയ്ക്ക് 1.45 ഓടെയാണ് ഇദേഹം കളത്തിക്കടവ് പാലത്തിൽ നിന്നും ആറ്റിൽ ചാടിയത് എന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് നാട്ടുകാർ വിവരം കോട്ടയം ഈസ്റ്റ് പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചു.
തുടർന്ന് , രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിന് ഒടുവിൽ കളത്തിക്കടവ് ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്തു





0 Comments