എന്‍എസ്എസ് സമദൂരം തുടരുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്.....ഇടതുപക്ഷത്തോടുള്ള പിന്തുണ ശബരിമല വിഷയത്തില്‍ മാത്രമെന്ന് രമേശ് ചെന്നിത്തല



 എന്‍എസ്എസ് സമദൂരം തുടരുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്. ഇടതുപക്ഷത്തോടുള്ള പിന്തുണ ശബരിമല വിഷയത്തില്‍ മാത്രമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമുദായ സംഘടനകളോട് കോണ്‍ഗ്രസിനു ബഹുമാനമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. 

 എന്‍എസ്എസിന്റെ ഇടത് ചായ്‌വില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തില്‍ കരുതല്‍ തുടരുകയാണ്. എന്‍എസ്എസിനോട് ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിലും പ്രതീക്ഷ തന്നെയാണ് പ്രകടമാകുന്നത്. ജി സുകുമാരന്‍ നായരുടെ സര്‍ക്കാര്‍ പിന്തുണ അയ്യപ്പ സംഗമത്തില്‍ മാത്രമാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്‍എസ്എസിന്റെ ശരിദൂരം ഇടതുപക്ഷത്തിനൊപ്പമാകും എന്ന വെള്ളം സിപിഐഎം വാങ്ങി വെച്ചാല്‍ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments