മുരിക്കുംപുഴ കളരിയിൽ ആയുധ പൂജയും ഗുരുദക്ഷിണയും
പാലാ മുരിക്കുംപുഴ സി എസ്. കെ. കളരിയിൽ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും ഗുരുദക്ഷിണയും വിജയദശമി ദിനമായ ഒക്‌ടോബർ രണ്ടിന് രാവിലെ 10.00 നു കളരിയിൽ നടക്കും. ആചാര്യ കെ പി സുരേഷ് ഗുരുക്കൾ ഗുരുദക്ഷിണ സ്വീകരിക്കും.
കേരളത്തിന്റെ പാരമ്പര്യ ആയോധനകലയായ കളരിപയറ്റ് അഭ്യസിക്കുന്നത് ആരോഗ്യരക്ഷക്കും സ്വയരക്ഷക്കും ഉതകുന്നതാണ്.
ക്ഷമാശീലം ഉള്ളവരാക്കി വളർത്തുകയും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിൽ ബോധവാന്മാരാക്കി പുതിയ തലമുറയെ വാർത്തെടുക്കന്നതിൽ കളരിപയറ്റ് പ്രധാന പങ്ക് വഹിക്കുന്നു.
മർമ്മ, തിരുമ്മ് ചികിത്സകൾ സ്വായത്തമാക്കുന്നതിനും കളരി ഉപകരിക്കും.






0 Comments