മോനിപ്പള്ളി-വാക്കപ്പുലം റോഡ് സ്മാര്‍ട്ടാകുന്നു


മോനിപ്പള്ളി-വാക്കപ്പുലം റോഡ് സ്മാര്‍ട്ടാകുന്നു 

 ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് കൊഴുവനാല്‍ പഞ്ചായത്തിലെ മോനിപ്പള്ളി - വാക്കപ്പുലം (ഒ.പി. റോഡ്) ഗതാഗതയോഗ്യമാകുന്നു. പൂര്‍ണ്ണമായും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ് നിലവില്‍ ഈ റോഡ്. 


ഈ റോഡില്‍ പല പ്രാവശ്യം ടാറിംഗ് നടത്തിയിട്ടും മെറ്റല്‍ ഇളകി ഒട്ടും ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലുള്ള 120 മീറ്റര്‍ ദൂരം കോണ്‍ക്രീറ്റിംഗ് നടത്തുന്നതിനും 800 മീറ്റര്‍ ദൂരം ടാറിംഗ് നടത്തുന്നതിനുമാണ് ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരിക്കുന്നത്. കൊഴുവനാല്‍ പഞ്ചായത്തിലെ 5,8,10 വാര്‍ഡുകളില്‍കൂടി കടന്നുപോകുന്നതും നൂറുകണക്കിനാളുകള്‍ ദിവസംതോറും ഉപയോഗിക്കുന്നതുമാണ് ഈ റോഡ്. 


റോഡില്‍ കുറെഭാഗം പൂര്‍ണ്ണമായും പൊട്ടിപൊളിഞ്ഞ് കിടക്കുന്നതിനാല്‍ പല പ്രാവിശ്യം ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞും മറ്റും അപടകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മറ്റ് റോഡുകളില്‍കൂടി വാഹനം കൊണ്ടുപോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. 


ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചുള്ള കോണ്‍ക്രീറ്റിംഗിന്റെയും ടാറിംഗിന്റെയും നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു.  യോഗത്തില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മഞ്ജു ദിലീപ് അദ്ധ്യക്ഷത വഹിച്ചു. 


ജോയി മാടയാങ്കല്‍, ജോഷി പുളിക്കല്‍, അഡ്വ. ബേബിച്ചന്‍ ഊരകത്ത്, തോമസുകുട്ടി മോനിപ്പള്ളി, എം.ഒ. ആന്റണി മാടയാങ്കല്‍, സാബു കല്ലൂര്‍, ടോമിച്ചന്‍ കൊച്ചുമുറി, സണ്ണി കണയങ്കല്‍, അപ്പച്ചന്‍ കണയങ്കല്‍, സാബു നരിവേലില്‍  സാജു നരിവേലില്‍, റോയി പുളിക്കല്‍, ജോയി കണയങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments