ആർഎസ്എസ് ശതാബ്ദിയുടെ തുടക്കം കുറിച്ചുകൊണ്ട് വിജയദശമിയോടനുബന്ധിച്ച് പാലായിലെ വിവിധ സ്ഥലങ്ങളിൽ പഥസഞ്ചലനവും സാംഘിക്കും ഇന്നും നാളെയും



ആർഎസ്എസ് ശതാബ്ദിയുടെ തുടക്കം കുറിച്ചുകൊണ്ട് വിജയദശമിയോടനുബന്ധിച്ച് പാലായിലെ വിവിധ സ്ഥലങ്ങളിൽ പഥസഞ്ചലനവും സാംഘിക്കും ഇന്നും നാളെയും 

ആർഎസ്എസ് ശതാബ്ദിയുടെ തുടക്കം കുറിച്ചുകൊണ്ട് വിജയദശമിയോടനുബന്ധിച്ച് പാലായിലെ വിവിധ സ്ഥലങ്ങളിൽ പഥസഞ്ചലനവും സാംഘിക്കും ഇന്നും നാളെയും നടക്കുന്നു.

നൂറുവർഷം പൂർത്തിയാക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം അതിൻ്റെ പിറന്നാൾ ദിനമായ വിജയദശമിയോടനുബന്ധിച്ച് ഇന്ന് പാലാ കൊഴുവനാൽ മണ്ഡലത്തിലെ പഥസഞ്ചലനം വൈകിട്ട് 3.30 ന് മേവിട മോനിപ്പള്ളിപ്പാലത്തും നിന്നും ആരംഭിച്ച് പുറയ്ക്കാട്ടുകാവ് ദേവീക്ഷേത്ര മൈതാനത്ത് സമാപിക്കും. 

പാലാ മണ്ഡലത്തിലെ സാംഘിക്ക് വൈകിട്ട് 4 മണിക്ക് വെള്ളാപ്പാട് ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. നാളെ ഒക്ടോബർ 2-ാം തിയതി മുത്തോലി മണ്ഡലത്തിലെ പഥസഞ്ചലനം വൈകിട്ട് നാലിന് സെൻ്റ്.തോമസ് കോളേജിൻ്റെ സമീപത്തു നിന്നും ആരംഭിച്ച് പുലിയന്നൂർ ക്ഷേത്ര മൈതാനത്ത് സമാപിക്കും. 


മീനച്ചിൽ മണ്ഡലത്തിൻ്റെ പഥസഞ്ചലനം പുതിയിടം ആശുപത്രിയുടെ സമീപത്തു നിന്നും വൈകിട്ട് നാലിന് ആരംഭിച്ച് പൂവരണി ക്ഷേത്ര മൈതാനത്ത് സമാപിക്കും. ഭരണങ്ങാനം മണ്ഡലത്തിൻ്റെ സാംഘിക്ക് വൈകിട്ട് നാലിന് അളനാട് ക്ഷേത്ര മൈതാനത്തും കരൂർ മണ്ഡലത്തിൻ്റെ സാംഘിക് കുടക്കച്ചിറ ശ്രീ ആദിനാരയണ സ്വാമി ക്ഷേത്രത്തിൻ്റെ ഓഡിറ്റോറിയത്തിലും നടക്കും. 

പരിപാടികളോടനുബന്ധിച്ച് ദേശീയതയുടെ ശബ്ദമായ കേസരി വാരികകയുടെ ഉദ്ഘാടനവും കേരളത്തിലെ സംഘ പ്രവർത്തനത്തിൻ്റെ വികാസ ചരിത്രം വിവരിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തിൽ എന്ന പുസ്തകത്തിൻ്റെ ആദ്യ ഭാഗത്തിൻ്റെ പ്രകാശനവും വിവിധ സ്ഥലങ്ങളിലെ പരിപാടികളിൽ നടക്കും


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments