വേദനകൾക്കിടയിലും ചുണ്ടിലെ പുഞ്ചിരി മായാതെ ജോബി


വേദനകൾക്കിടയിലും ചുണ്ടിലെ പുഞ്ചിരി മായാതെ ജോബി 

ഉരുളികുന്നം എലിക്കുളം പഞ്ചായത്തിലെ പതിനാറാം വാർഡിൽ കുളത്തിൽത്താഴെ വീട്ടിൽ 42 വയസ്സുള്ള തോമസ് കെ.ജെ.( ജോബി അലീന ഓട്ടോ)ഇന്ന് വേദനയിൽ കഴിയുകയാണ്. ഗുരുതരമായ പാൻ ക്രിയാസ് രോഗം ബാധിച്ചിരിക്കുകയാണ്.


അടിയന്തിരമായി ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത് അച്ചനും,അമ്മയും , ഭാര്യയും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുന്നത് ഓട്ടോറിക്ഷ ഓടിച്ചാണ് . ഓപ്പറേഷനായി ആറുലക്ഷം രൂപയോളം ചിലവുണ്ട്.


ഇതിനായി  ഉരുളികുന്നത്തെ രാഷ്ട്രീയ .സാമുദായിക സംഘടനകളുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപികരിച്ചിട്ടുണ്ട്.പഞ്ചായത്തംഗം യമുന പ്രസാദിന്റെ നേതൃത്വത്തിൽ വിപുലമായ ആക് ഷൻ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. 


നുറുങ്ങുന്ന വേദനയ്ക്കിടയിലും മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി ജോബിയുണ്ട്. കേരള ഗ്രാമീൺ ബാങ്കിൽ തോമസ് കെ.ജെ.യുടെ പേരിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments