ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് മുട്ടം പഞ്ചായത്ത് പ്രദേശത്തെ ടൂറിസം സാധ്യതകളിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലുമായി സഹകരിച്ച് മുട്ടം ടൂറിസം കള്‍ച്ചറല്‍ സൊസൈറ്റിയാണ് യാത്ര സംഘടിപ്പിച്ചത്.
ടാക്‌സി സ്റ്റാന്റില്‍ എസ്എച്ച്ഒ സോള്‍ജി മോന്‍ ഉല്ലാസ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. മര്‍ച്ചന്റ് അസോസിയേഷന്‍, വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍, സ്വാശ്രയ സംഘങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി.
ടൂറിസം കള്‍ച്ചറല്‍ സൊസൈറ്റി പ്രവര്‍ത്തകരായ ടോമി ജോര്‍ജ് മൂഴിക്കുഴിയില്‍, സുബൈര്‍ പി.എം, സുജി പുളിക്കല്‍, എം.എച്ച് കരീം, വിവിധ സംഘടന നേതാക്കളായ വിത്സന്‍ പി.സി, സമദ് എന്‍.എം, ജോസഫ് പഴയിടം, ജോര്‍ജ് മുഞ്ഞനാട്ട്, ബെന്നി പൂതക്കുഴി, പുഷ്പ റ്റി.കെ, ഷീല ഗോപി, ഉഷ രാജു എന്നിവര്‍ പ്രസംഗിച്ചു.





0 Comments