തിരുവനന്തപുരം വിഴിഞ്ഞത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. കോട്ടപ്പുറം സ്വദേശി ജയ്‌സൺ (17), പുതിയതുറ സ്വദേശി ഷാനു (16) എന്നിവരാണ് അപകടത്തിൽ മരിച്ചത്. വിഴിഞ്ഞം മുല്ലൂർ ജംഗ്ഷന് സമീപം കാറ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
സ്കൂട്ടറിലുണ്ടായരുന്ന പ്ലസ് ടു വിദ്യാർത്ഥികളായ സുഹൃത്തുക്കളാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ മൂന്നു പേരായിരുന്നു ഉണ്ടായിരുന്നത്. സ്കൂട്ടറിൽ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സെൻമേരിസ് സ്കൂളിലെ വിദ്യാർഥികളാണ് മൂവരും.





0 Comments