എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയൻ ആധ്യാത്മിക സംഗമം..... പുതുതലമുറയ്ക്ക് കാരുണ്യവും സ്നേഹവും പകർന്നു നൽകണം - അഡ്വ.പി.എസ് പ്രശാന്ത്
ചെത്തിമറ്റം : ആനുകാലിക സംഭവങ്ങൾ നമ്മെ എല്ലാം ഭയപ്പെടുത്തുന്നതാണ്. ഇതിനു പരിഹാരം കാണുന്നതിന് പുതിയ തലമുറയ്ക്ക് കാരുണ്യം സ്നേഹവും അറിവും പകർന്നു നൽകുകയാണ് വേണ്ടതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി എസ് പ്രശാന്ത് പറഞ്ഞു.
മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻറെ നേതൃത്വത്തിൽ നടന്ന ആധ്യാത്മിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിന് പ്രചോദനം നൽകുന്നതാണ് നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ആധ്യാത്മിക പ്രവർത്തനങ്ങൾ. ദേവസ്വം ബോർഡിൻറെ നേതൃത്വത്തിൽ നടക്കുന്ന വേദാന്ത പഠന ക്ലാസുകൾ നടക്കുന്നുണ്ട്. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇതിന് മാറ്റം ഉണ്ടാകണം, ലോകത്തിലെ ആദ്യത്തെ പ്രചോദനമാണ് ഗീതോപദേശം എന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി എസ് പ്രശാന്ത് പറഞ്ഞു.
താലൂക്ക് യൂണിയൻ ചെയർമാൻ ശ്രീ മനോജ് ബി നായർ അധ്യക്ഷത വഹിച്ചു. നമ്മുടെ വീടുകളിൽ എല്ലാവരും ഒന്നിച്ചിരുന്ന് നാമജപങ്ങൾ നടത്തിയിരുന്ന സന്ധ്യാനേരങ്ങൾ ഇനിയും തിരിച്ചുവരണമെന്നും, അതിലൂടെ നമ്മുടെ കുട്ടികളിൽ ആധ്യാത്മിക സങ്കല്പങ്ങൾ വളർത്തിക്കൊണ്ടുവരണമെന്നും ആധ്യാത്മിക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ചങ്ങനാശ്ശേരി താലൂക്ക് യൂണിയൻ എച്ച് ആർ ഫാക്കൽറ്റി കമ്മിറ്റി അംഗമായ പ്രൊഫ.റ്റി ഗീത പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സാറിൻ്റെ നിലപാടുകൾക്കും തീരുമാനങ്ങൾക്കും മീനച്ചിൽ എൻഎസ്എസ് യൂണിയൻ്റെ പൂർണ്ണപിന്തുണ പ്രഖ്യാപിച്ച് താലൂക്ക് യൂണിയൻ ചെയർമാൻ മനോജ് ബി നായർ അധ്യക്ഷ പ്രസംഗം നടത്തി. കമ്മറ്റി അംഗങ്ങളായ എൻ ഗോപകുമാർ, എൻ ഗിരീഷ് കുമാർ, ഉണ്ണികൃഷ്ണൻ നായർ, രാജേഷ് വി, കെ ഒ വിജയകുമാർ, പി രാധാകൃഷ്ണൻ കെ.എൻ ഗോപിനാഥൻ നായർ, അനിൽകുമാർ, സോമനാഥൻ നായർ,
കെ എൻ ശ്രീകുമാർ, ജയകുമാർ ജി, എം പി വിശ്വനാഥൻ നായർ, അജിത് കുമാർ കെ, യൂണിയൻ ഇൻസ്പെക്ടർ അഖിൽ കുമാർ കെ.എ വനിത യൂണിയൻ ഭരണസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
മിനിച്ചിൽ താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ എം എസ് രതീഷ് കുമാർ സ്വാഗതവും വനിതാ യൂണിയൻ പ്രസിഡൻ്റ് ശ്രീമതി.സിന്ധു ബി നായർ നന്ദിയും രേഖപ്പെടുത്തി.






0 Comments