അടുക്കള വാതില്‍ തകര്‍ത്ത് മൂന്നു പവന്‍ സ്വര്‍ണവും പതിനായിരം രൂപയും സ്കൂട്ടറും മോഷ്ടിച്ച പ്രതി കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയില്‍
ഇടക്കുന്നം വെളിച്ചിയാനി ഭാഗത്ത് വീടിന്‍റെ അടുക്കള വാതില്‍ പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയില്‍. കോട്ടയം കോടിമത ഭാഗത്ത് പുഞ്ചിരിചിറയില്‍ വീട്ടില്‍ ജിന്‍റോ പി.പി.(29)യെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കയറിയ പ്രതി അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും രണ്ട് ഗ്രാമിന്‍റെയും ഒരു ഗ്രാമിന്‍റെയും ഓരോ സ്വര്‍ണ മോതിരങ്ങളും വീട്ടുടമയുടെ ആക്ടീവാ സ്കൂട്ടറും മോഷണം ചെയ്തു കടന്നു കളയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






0 Comments