തൊടുപുഴ കോലാനിയില്‍ നിന്നും രണ്ട് ലക്ഷം രൂപ വിലവരുന്ന ക്യാമറാ ലെന്‍സുകള്‍ മോഷണം പോയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.
എറണാകുളം സ്വദേശിനിയായ സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് അറസ്റ്റിലായത്. എറണാകുളത്തെ ഒരു കടയില്‍ മോഷണ മുതല്‍ വിറ്റതിനാണ് ഇവര്‍ പിടിയിലായത്. വില്‍പ്പനക്കായി ഇത് ഇവരെ ഏല്‍പ്പിച്ച പ്രധാന പ്രതിയെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടനുണ്ടാകും.
വെഡ്ഡിംഗ് സ്റ്റുഡിയോ നടത്തുന്ന കോലാനി സ്വദേശി ശ്രീജിത്തിന്റെ മൂന്ന് ലെന്‍സുകളാണ് കഴിഞ്ഞയാഴ്ച മോഷണം പോയത്. രണ്ട് കാമറകളിലായി ഉപയോഗിക്കുന്ന ലെന്‍സുകളാണ് സ്റ്റുഡിയോയില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്. ഇത് ഒ.എല്‍.എക്സ് പ്ലാറ്റ്ഫോമില്‍ വില്‍പ്പനയ്ക്ക് ഇട്ടതായി ശ്രദ്ധയില്‍പ്പെട്ടതോടെ ഉടമ തൊടുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.





0 Comments