കാഞ്ഞിരമറ്റം ജലറാണി കുടിവെള്ള പദ്ധതി ഓവർ ഹെഡ് ടാങ്ക് നിർമ്മാണം ആരംഭിച്ചു.



കാഞ്ഞിരമറ്റം ജലറാണി കുടിവെള്ള പദ്ധതി ഓവർ ഹെഡ് ടാങ്ക് നിർമ്മാണം ആരംഭിച്ചു. 

  ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിലെ കാഞ്ഞിരമറ്റം വാർഡിൽ ജലറാണി കുടിവെള്ള പദ്ധതിയുടെ പുതിയ ഓവർ ഹെഡ് ടാങ്ക് നിർമ്മാണം ആരംഭിച്ചു. 


വേഴാങ്ങാനം പള്ളി സൗജന്യമായി നൽകിയ സ്ഥലത്താണ് ഇരുപതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമ്മിക്കുന്നത്. ടാങ്കിന്റെ ഉയരക്കുറവ് മൂലം വേനൽക്കാലത്ത് വീടുകളിൽ വെള്ളം എത്തിക്കുന്നതിനുള്ള തടസ്സം ഒഴിവാക്കുന്നതിനാണ് പുതിയ ടാങ്ക് നിർമ്മിക്കുന്നത്.

 15 ലക്ഷം രൂപയാണ് ടാങ്കിന്റെ നിർമ്മാണത്തിന് ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ചിരിക്കുന്നത്.പഞ്ചായത്ത് മെമ്പർ സുധ ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. 


പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമി മുഖ്യപ്രഭാഷണവും വികാരി ഫാദർ ജോൺസൺ പര്യപ്പനാൽ അനുഗ്രഹപ്രഭാഷണവും നടത്തി. വി. വി വിജയൻ ,മൈക്കിൾ കെ തോമസ്, ആലീസ് വടക്കേ മുളഞ്ഞനാൽ, ശോഭന രജിലൻ, ബേബി കൂട്ടുങ്കൽ , സിബി തെക്കേതുണ്ടം , റെനു കുന്നേൽ പുരയിടം , റോയി കൊട്ടാരം,


 സിറിയക് വാഴചാരിക്കൽ, ജോണി വടക്കേ മുളഞ്ഞനാൽ, ജോസഫ് മാത്യു വട്ടപ്പലം , ജോസഫ് ഈറ്റക്കകുന്നേൽ, ഇന്ദിരാ പുരുഷോത്തമൻ, ബിജു വാഴയാങ്കൽ, ടോണി മൈക്കിൾ കുന്നുംപുറം തുടങ്ങിയവർ പ്രസംഗിച്ചു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments