അനാവശ്യമായി ഒരു കട്ടൻ കാപ്പി കുടിച്ചു പോലുമുള്ള നഷ്ടം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എന്ന നിലയിൽ താനോ സഹപ്രവർത്തകരോ ചെയ്തിട്ടില്ലെന്ന് പ്രസിഡൻ്റ് അഡ്വ. പി. എസ്. പ്രശാന്ത് പറഞ്ഞു ...... ഇത് അറിയാവുന്നതുകൊണ്ടാണ് നാൽപ്പതോളം ഹൈന്ദവ സമുദായങ്ങൾ ബോർഡ് നടത്തിയ അയ്യപ്പ സംഗമത്തിനു പിന്തുണ നൽകിയതെന്നും അദ്ദേഹം തുടർന്നു



അനാവശ്യമായി ഒരു കട്ടൻ കാപ്പി കുടിച്ചു പോലുമുള്ള നഷ്ടം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എന്ന നിലയിൽ താനോ സഹപ്രവർത്തകരോ ചെയ്തിട്ടില്ലെന്ന് പ്രസിഡൻ്റ് അഡ്വ. പി. എസ്. പ്രശാന്ത് പറഞ്ഞു ...... ഇത് അറിയാവുന്നതുകൊണ്ടാണ് നാൽപ്പതോളം ഹൈന്ദവ സമുദായങ്ങൾ ബോർഡ് നടത്തിയ അയ്യപ്പ സംഗമത്തിനു പിന്തുണ നൽകിയതെന്നും അദ്ദേഹം തുടർന്നു.


 പാലായിൽ മീനച്ചിൽ താലൂക്ക് എൻ എസ് എസ്‌ യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ ആദ്ധ്യാത്മിക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


 നിരവധി അരോപണങ്ങൾ സ്വർണ്ണ മോഷണം ഉൾപ്പടെയുള്ള പരാതികളാണ് ദേവസ്വം ബോർഡിനെതിരെ വരുന്നത്. എന്നാൽ ഒരു കട്ടൻ കാപ്പിയുടെ അഴിമതി പോലും ഞാനോ ഡയറക്ടർ ബോർഡ് അംഗങ്ങളോ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻ.എസ്എസ് മീനച്ചിൽ യൂണിയൻ ചെയർമാൻ  മനോജ് . . ബി. നായർ അദ്ധ്യക്ഷത വഹിച്ചു. രതീഷ് കുമാർ, സിന്ധു ബി നായർ എന്നിവർ സംസാരിച്ചു , ഡോ. ഗീത ക്ലാസ്സെടുത്തു.


















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments