രഹുൽ ഗാന്ധിക്കെതിരേ വധഭീഷണി മുഴക്കിയ ബി.ജെ.പി. വക്താവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കൊല്ലപ്പളളിയിൽ പ്രതിഷേധപ്രകടനം നടത്തി.
ബ്ലോക്ക് പ്രസിഡൻ്റ് മോളി പീറ്റർ അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി ആർ. സജീവ് ഉദ്ഘാടനം ചെയ്തു. ബിന്നി ചോക്കാട്ട്, സാബു അവുസേപ്പറമ്പിൽ, പയസ് ചൊവ്വാറ്റു കുന്നേൽ, ബ്ലോക്ക് ഭാരവാഹികളായ അപ്പച്ചൻ മൈലക്കൽ, ബെന്നി കച്ചിറമറ്റം,ബിനു വള്ളോംപുരയിടം, ജോയി കുഴിവേലിത്തടം, വിൻസെൻ്റ് മാടവന , ലാലി സണ്ണി, രാജപ്പൻ പുത്തൻമ്യാലിൽ, ഒ. ആർ കരുണാകരൻ, തങ്കൻ തെക്കേടത്ത്, എം.എം. ജേക്കബ്, മനോജ് ചീങ്കല്ലേൽ, സി.ഡി.ദേവസ്യ, അഡ്വ റോമി മൈക്കിൾ തുടങ്ങിയവർ നേതൃത്വം നല്കി.






0 Comments