സ്വച്ഛതാ ഹി സേവ - ഹരിത കര്‍മ്മ സേനയ്ക്ക് വൈദ്യ പരിശോധന നടത്തി
സ്വച്ഛതാ ഹി സേവ 2025 ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയിലെ ഹരിത കര്‍മ്മ സേന അംഗഗങ്ങള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു.
ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്ലി പി. ജോണ്‍ സ്വാഗതവും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് നന്ദിയും പറഞ്ഞു.
ക്യാമ്പിനോടനുബന്ധിച്ച് രക്ത പരിശോധന ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ നടത്തുന്നതിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
താലൂക്ക് ഹോസ്പിറ്റല്‍ പി.ആര്‍.ഒ. ഡോ. രേഷ്മ സുരേഷ്, ഡോ. രാജു ജി., സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനീഷ് സി.ജി., ഉമേഷിത പി.ജി., പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സോണി ബാബു സി., രഞ്ജിത് ആര്‍. ചന്ദ്രന്‍, മഞ്ജു മോഹന്‍,
സോണിമോള്‍ ഇ.പി., മഞ്ജുത മോഹന്‍, താലൂക്ക് ആശുപത്രി പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഞ്ഞബ്ദുള്ള എ. , ശുചിത്വ മിഷന്‍ യങ് പ്രൊഫഷണല്‍ ആല്‍ഫിയ താജ് എന്നിവര്‍ നേതൃത്വം നൽകി.
ക്യാമ്പില്‍ നൂറോളം ആളുകള്‍ പങ്കെടുത്ത് സേവനങ്ങള്‍ പ്രയോജനപ്പെടുത്തി.






0 Comments