ആർഎസ്എസ് ശതാബ്ദി; പാവപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്ക് വീട് വെക്കാൻ 12 സെന്റ് ഭൂമി നല്‍കി യുവാവ്


 ആർഎസ്എസിന്റെ 100 -ാം മത് ജന്മദിനാഘോഷം നടക്കവെ, മഹത്തായ മാതൃക കാട്ടി തിരുവല്ല സ്വദേശിയായ യുവാവ്. തന്റെ മാതാപിതാക്കളുടെ ഓർമ്മക്കായി 12 സെന്റ് സ്ഥലം മകൻ സേവാഭാരതിക്ക് കൈമാറി.  തിരുവല്ല വള്ളംകുളം ഉച്ചു വേലിൽ പൊയ്കയിൽ ഗോപികൃഷ്ണയാണ് സ്ഥലം സേവാഭാരതിക്കായി നൽകിയത്. 

നന്നൂരിൽ നടന്ന രാഷ്ട്രീയ സ്വയം സേവക സംഘം ഇരവിപേരൂർ മണ്ഡലത്തിന്റെ സംഘശതാബ്ദി വിജയദശമി പൊതു പരിപാടിയിലാണ് സേവാഭാരതി ഭൂദാനം ശ്രേഷ്ഠദാനം പദ്ധതി സമർപ്പണ ത്തിന് തുടക്കം കുറിച്ചത്. 

സേവാഭാരതി ഇരവിപേരൂർ ഘടകം അധ്യക്ഷൻ എസ്. പ്രസന്നകുമാറിന് ആധാരം കൈമാറി. സജി കുര്യൻ, ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് മഹേഷ് , ഗോപകുമാർ ശങ്കരമംഗലം തുടങ്ങിയവർ സംസാരിച്ചു.  

 വീടും സ്ഥലവും ഇല്ലാത്ത അർഹതപ്പെട്ട  മൂന്ന് കുടുംബങ്ങൾക്ക് സേവാഭാരതി നന്നൂരിൽ തണലേകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments