മറ്റക്കര അയിരൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ സപ്താഹയജ്ഞം ഒക്ടോബർ 13 മുതൽ 20 വരെ.
മറ്റക്കര അയിരൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ 14-ാമത് ഭാഗവത സപ്താഹ യജ്ഞം ഒക്ടോബർ 13 മുതൽ 20 വരെ നടക്കും. പി കെ വ്യാസൻ അമനകരയാണ് യജ്ഞാചാര്യൻ.
ഒക്ടോബർ 13 ന് വൈകിട്ട് 6.45 ന് കോട്ടയം മെഡിക്കൽകോളേജ് സൂപ്രണ്ട് ഡോ ടി കെ ജയകുമാർ സപ്താഹത്തിന് ഭദ്രദീപം തെളിയിച്ച് തുടക്കം കുറിക്കും. തുടർന്ന് യജ്ഞാചാര്യൻ ഭാഗവത മഹാത്മ്യപ്രഭാഷണം നടത്തും.
യജ്ഞശാലയിൽഒക്ടോബർ 14 മുതൽ രാവിലെ 6.30ന് വിഷ്ണു സഹസ്രനാമജപം, ഭാഗവതപൂജ, 7 മുതൽ ഭാഗവത പാരായണം, ഉച്ചയ്ക്ക് 12ന് പ്രഭാഷണം, 1 മണിക്ക് അമൃതഭോജനം പ്രസാദമൂട്ട്, 2 മണി മുതൽ ഭാഗവത പാരായണം തുടർച്ച, വൈകിട്ട് 6ന് ലളിതാസഹസ്രനാമജപം, 7 മുതൽ നാമജപം ഭജന, പ്രഭാഷണം എന്നിവ നടക്കും.
ഒക്ടോബർ 14 ന് വരാഹാവതാരം, 15 ന് അജാമിള മോക്ഷം, നരസിംഹാവതാരം, ശ്രീരാമാവതാരം എന്നീ ഭാഗങ്ങൾ പാരായണം ചെയ്യും. 16ന് ശ്രീകൃഷ്ണാവതാരവും ഉച്ചയ്ക്ക് 11 മണിക്ക് ഉണ്ണിയൂട്ടും വൈകിട്ട് 5.30ന് വിദ്യാഗോപാലമന്ത്രാർച്ചനയും നടക്കും.
ഒക്ടോബർ 18 ശനിയാഴ്ച രുഗ്മിണി സ്വയംവരവും വൈകിട്ട് 6ന് സർവ്വൈശ്വര്യപൂജയും നടക്കും. ഒക്ടോബർ 20 ന് രാവിലെ 11ന് അവഭൃഥസ്നാനം നടക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് മഹാപ്രസാദമൂടോടെ സപ്താഹം സമാപിക്കും.





0 Comments