പാലാ മരിയസദനത്തിൽ ലോക വയോജന ദിനം ആചരിച്ചു


നമുക്ക് മുന്നേ നടന്ന മുതിർന്നവരോടുള്ള ആദരവും കരുതലും ലോകമെമ്പാടും പ്രകടിപ്പിക്കുന്ന ലോകവയോജന ദിനം പാലാ മരിയസദനത്തിൽ ആചരിച്ചു. മുണ്ടാങ്കൽ സെൻറ് ഡൊമിനിക് പളളി വികാരി ഫാദർ ജോർജ് പഴയപറമ്പിൽ അധ്യക്ഷപദം അലങ്കരിച്ചു.

 മരിയസദനത്തിന്റെ പാലിയേറ്റീവ് കെയർ യൂണിറ്റായ ലോർഡ്സ് ഹോസ്സ്‌പൈസ് സ്പോൺസറും,ഹൈവേ കോൺട്രാക്ടറുമായ രാജി മാത്യു പാംബ്ലാനി യോഗം ഉദ്ഘാടനം ചെയ്തു. മരിയസദനത്തിൽ കഴിയുന്ന മുഴുവൻ അന്തേവാസികളുടെയും ഏകദേശം 35 ശതമാനത്തോളം വയോജനം ആണ്. 

ഇവരിൽ അനേകം വർഷങ്ങളായി മരിയസദനത്തിൽ താമസിക്കുന്ന ഏതാനും മുതിർന്നവരെ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. മരിയസദനം അഡ്മിനിസ്ട്രേറ്റർ നിഖിൽ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments