പ്രൊഫ. കെ എം ചാണ്ടി എന്ന മുൻ കെപിസിസി പ്രസിഡൻ്റ് സംഘടനാ പ്രവർത്തനത്തിന്റെ ഉദാത്ത മാതൃക. കെ. മുരളീധരൻ.
ഇന്ദിരാ പ്രിയദർശിനി ഫോറം പാലായിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് വിഭാഗിയതും കാര്യക്ഷമതയില്ലായ്മയും വച്ചു പൊറുപ്പിക്കാത്ത അദ്ദേഹം കെ കരുണാകരനുമായി ചേർന്ന് ഇന്നത്തെ കോൺഗ്രസ് പാർട്ടിയെ കേരളത്തിൽ കെട്ടിപടുത്തുവെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.
പ്രൊഫ കെ എം ചാണ്ടി അനുസ്മരണപ്രഭാഷണം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ സിറിയക് തോമസ് നിർവഹിച്ചു. അന്നമ്മ ഡാനിയേൽ, നേഹ അന്ന് ഡാനിയേൽ എന്നിവരെ ആദരിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുനേരേ ഉയർന്ന ബി ജെ പി നേതാവിന്റെ വധഭീഷണിയെ അപലപിച്ചു കൊണ്ടും പ്രിന്റു മഹാദേവിനെ യു എ പി എ പ്രകാരം കേസ്സെടുത്തു അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അഡ്വ കെ സി ജോസഫ് അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്ഠേന പാസ്സാക്കി
ഫോറം ചെയർമാൻ അഡ്വ പി ജെ ജോണി അദ്ധ്യക്ഷം വഹിച്ചു. അഡ്വ ചാക്കോ തോമസ്, സി എച്ച് മീരാണ്ണൻ, ജോസഫ് മാത്യു മണർകാട്ട്, കെ സി ചാണ്ടി, നേഹ വന്ന ഡാനിയേൽ എന്നിവർ പ്രസംഗിച്ചു






0 Comments