പച്ചക്കറി, മത്സ്യകൃഷി -വിളവുത്സവം നടത്തി : ജോബ് മൈക്കിൾ എം. എൽ. എ. ഉദ്ഘാടനം ചെയ്തു.
വിഷരഹിത പച്ചക്കറിയും, മത്സ്യവും വിപണിയിലെത്തിക്കുന്നതിനായിഹൗമാര ഇൻ്റെ ഗ്രേറ്റഡ് ഫാമും മുത്തൂറ്റ് ഫിനാൻസും സംയുക്തമായി കുറിച്ചി ഗ്രാമ പഞ്ചായത്തിലെ 8, 9 വാർഡുകളിൽ നടത്തിവരുന്ന പച്ചക്കറി കൃഷിയുടെയും , മത്സ്യകൃഷിയുടെയും വിളവെടുപ്പ് നടത്തി.
പരിപാടിയുടെ ഉദ്ഘാടനം ചങ്ങനാശ്ശേരി MLA ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു .ഹൗമാര ഇൻ്റെ ഗ്രേറ്റഡ് ഫാം ഡയറക്ടർ ബേബിച്ചൻ കൈതയിൽ അധ്യക്ഷത വഹിച്ചു. കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുജാത സുശീലൻ മുഖ്യപ്രഭാഷണം നടത്തി.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ ടോമിച്ചൻ ജോസഫ് ആദ്യ വില്പന നടത്തി. വാർഡ് മെമ്പർ സ്മിത ബൈജു സ്വാഗതം ആശംസിച്ചു. സ്റ്റാൻ്റിംഗ്
കമ്മറ്റി ചെയർപേഴ്സൺ പ്രീതകുമാരി, വാർഡ് മെമ്പർ B. R മഞ്ജീഷ്, ബിജു ചാക്കോ, ഫിനിമോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.






0 Comments