വീടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച് കൊണ്ടുപോയ കേസിൽ രാമപുരം പഞ്ചായത്തിൽ വെള്ളിലാപ്പിള്ളി കര ചക്കാമ്പുഴ സ്വദേശിയായ പ്രതി പിടിയിൽ.......

വീടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച് കൊണ്ടുപോയ കേസിൽ രാമപുരം പഞ്ചായത്തിൽ  വെള്ളിലാപ്പിള്ളി കര ചക്കാമ്പുഴ സ്വദേശിയായ  പ്രതി പിടിയിൽ.......

വെള്ളിലാപ്പള്ളി ചക്കാമ്പുഴ കരോട്ടു കാവാലംകുഴിയിൽ വീട്ടിൽ ഗോപാലൻ മകൻ നിഖിൽ കെ. ജി. (33 വയസ്സ്)  എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

24-09-2025 തീയതി വൈകുന്നേരം 7.30 ന്  ഏറ്റുമാനൂർ കിഴക്കുംഭാഗം മന്നത്തൂർ കോളനി ഭാഗത്ത് വീടിന്റെ ഹാളിൽ അതിക്രമിച്ചു കയറിയ പ്രതി വീട്ടമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന ഉദ്ദേശം രണ്ടു പവനോളം തൂക്കം വരുന്നതും ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ (175000/-) വില വരുന്നതുമായ സ്വർണമാല പൊട്ടിച്ചുകൊണ്ടു പോവുകയായിരുന്നു. 

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരവേ പ്രതിയായ നിഖിലിനെ കാണ്മാനില്ല എന്ന നിഖിലിന്റെ ഭാര്യയുടെ പരാതിയിലും ഏറ്റുമാനൂർ പോലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കവേ എറണാകുളം ജില്ലയിൽ പള്ളിമുക്ക് എന്ന സ്ഥലത്ത് വെച്ച് 05-10-2025 തീയതി അന്വേഷണസംഘം പ്രതി നിഖിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

കഴിഞ്ഞ എട്ടു മാസക്കാലമായി പ്രതി സംഭവസ്ഥലത്തിനടുത്ത് തന്നെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments