വിദ്യാർഥി മർദ്ദനം: പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് പാലായിൽ സിഐടിയു പ്രതിഷേധ മാർച്ച് നാളെ
സ്വകാര്യ ബസിൽ യാത്രാ ആനുകൂല്യം നിഷേധിച്ചത് ചോദ്യം ചെയ്ത വിദ്യാർഥിനിയെയും എസ്എഫ്ഐ നേതാക്കളെയും മർദ്ദിച്ച ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്യണമെന്നും സ്വകാര്യ ബസ് ജീവനക്കാരെന്ന വ്യാജേന അതിക്രമങ്ങങ്ങൾ നടത്തിവരുന്ന സാമൂഹ്യവിരുദ്ധരെ സംരക്ഷിക്കുന്ന ബിഎംഎസിനെ ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സിഐടിയു വിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച പാലായിൽ തൊഴിലാളി മാർച്ചും പ്രതിഷേധയോഗവും നടക്കും.
വൈകിട്ട് നാലിന് കെഎസ്ആർടിസി ജംങ്ഷനിൽനിന്ന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലേയ്ക്കാണ് മാർച്ച്. സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ് ലാലിച്ചൻ ജോർജ് യോഗം ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡൻ്റ് ജോയി കുഴിപ്പാല അധ്യക്ഷനാകും. സിപിഐ (എം) പാലാ ഏരിയാ സെക്രട്ടറി സജേഷ് ശശി, സിഐറ്റിയു ജില്ല ജോ : സെക്രട്ടറി ഷാർളി മാത്യൂ, സിഐറ്റിയു ഏരിയാ സെക്രട്ടറി റ്റി ആർ വേണുഗോപാൽ എന്നിവർ സംസാരിക്കും.





0 Comments