അന്തീനാട് ഗവൺമെൻറ് യു.പി സ്കൂളിൽ പ്രവേശന കവാടവും, സംരക്ഷണ ഭിത്തിയും നിർമ്മാണം ആരംഭിച്ചു.

അന്തീനാട് ഗവൺമെൻറ് യു.പി സ്കൂളിൽ പ്രവേശന കവാടവും, സംരക്ഷണ ഭിത്തിയും നിർമ്മാണം ആരംഭിച്ചു. 

 ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ അന്തീനാട് ഗവൺമെൻറ് യു.പി സ്കൂളിന് പ്രവേശന കവാടവും, സംരക്ഷണഭിത്തിയും നിർമ്മാണം ആരംഭിച്ചു. 

10 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ ' സംസ്ഥാന ഗവൺമെൻറ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഏതാനും നാളുകൾക്കകം പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും ആരംഭിക്കും. പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ ജയ്സൺ കെ ജയിംസ്, ഷാജി വട്ടക്കുന്നേൽ, ബാബു കാവുകാട്ട്, പി. എസ് . ശാർങ്‌ധരൻ, എം.പി രാമകൃഷ്ണൻ നായർ മാന്തോട്ടം, വി. ഡി സുരേന്ദ്രൻ നായർ, സിബി പ്ലാത്തോട്ടം, ജോർജ് വാരാച്ചേരി, മാധവൻ നായർ, പി.ടി.എ പ്രസിഡണ്ട് ശിവദാസ് വി. എം തുടങ്ങിയവർ പ്രസംഗിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments