ഗാന്ധിജയന്തിയോടനുബന്ധിച്ച് കേരളാ യൂത്ത് ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും മുൻ മുനിസിപ്പൽ ചെയർമാനുമായ കുര്യാക്കോസ് പടവൻ ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി ഹയർ സെക്കന്ററി സ്കൂൾ പരിസരമാണ് പ്രവർത്തകർ വൃത്തിയാക്കിയത്. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഷിനു പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് ഗാന്ധിജയന്തി സന്ദേശം നൽകി.
സന്തോഷ് കാവുകാട്ട്, ജോസ് വടക്കേക്കര, മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, ജോസ് എടേട്ട് , ജോഷി വട്ടക്കുന്നേൽ, ഡിജു സെബാസ്റ്റ്യൻ, നോയൽ ലൂക്ക്, സജി ഓലിക്കര, സോജി തലക്കുളം, ജിനു പുതിയാത്ത്, റോഷൻ റോമിയോ, ആഷിൻ ഷിനു, റോഹൻ ബിജു, സനൂപ് സജീവ്, ആൽവിൻ സജി, ആൽഫിൻ തുരുത്തിക്കര, ഡോ. അമൽ ടോം, ലിറ്റോ പാറേക്കാട്ടിൽ, റോഷൻ കൊച്ചുപറമ്പിൽ, അലൻ തോമസ് എന്നിവർ നേതൃത്വം നൽകി.






0 Comments