കുറുകേ ചാടിയയാളെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്കിൽനിന്ന് റോഡിലേക്കു വീണ അധ്യാപകൻ കാർ ഇടിച്ചുമരിച്ചു. മടവൂർ ചാലാംകോണം ഗീതാഭവനിൽ താമസിക്കുന്ന പോത്തൻകോട് വാവറഅമ്പലം നിസരിയിൽ സുനിൽ(54) ആണ് മരിച്ചത്. ഇളമ്പ ഗവ. എച്ച്എസ്എസിലെ കെമിസ്ട്രി അധ്യാപകനാണ്.
കിളിമാനൂർ ഭാഗത്തുനിന്ന് കാരേറ്റു ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു സുനിൽ. ഈ സമയം തട്ടുകടയിലെ ജീവനക്കാരനായ മുരുകപ്പൻ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിനു കുറുകേ ചാടി.
ഇയാളെ ഇടിച്ച ബൈക്ക് നിയന്ത്രണംതെറ്റി റോഡിൽവീണു. റോഡിൽ വീണ സുനിലിനെയും, മുരുകപ്പനെയും കാരേറ്റുനിന്ന് പുളിമാത്ത് ഭാഗത്തേക്കുവന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സുനിലിനെ രക്ഷിക്കാനായില്ല.





0 Comments