ഗ്രാമീണ ജനതയുടെ ആരോഗ്യം പ്രധാനമാണെന്നും ഗ്രാമങ്ങളുടെ വികസനം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആയുർവേദ ആശുപത്രി കെട്ടിടത്തിന് ഫണ്ട് അനുവദിച്ചതെതെന്നും മാണി. സി. കാപ്പൻ എം.എൽ.എ പറഞ്ഞു......

ഗ്രാമീണ ജനതയുടെ ആരോഗ്യം പ്രധാനമാണെന്നും  ഗ്രാമങ്ങളുടെ വികസനം മുൻനിർത്തിയുള്ള  പ്രവർത്തനങ്ങളുടെ ഭാഗമായാണ്  ആയുർവേദ ആശുപത്രി കെട്ടിടത്തിന് ഫണ്ട് അനുവദിച്ചതെതെന്നും  മാണി. സി. കാപ്പൻ എം.എൽ.എ പറഞ്ഞു......

തലപ്പലം ഗ്രാമപഞ്ചായത്തിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 62 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം ആരംഭിക്കുന്ന ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ. 

അലോപ്പതി, ആയൂർവേദം, ഹോമിയോ തുടങ്ങിയ എല്ലാ ചികിത്സാ രീതികളും സംയോജിപ്പിച്ചുള്ള ആരോഗ്യ പരിപാലനം കാലഘട്ടത്തിന ന്റെ ആവശ്യമാണ്. ചില  രോഗങ്ങൾക്ക് ആയൂർവേദമാണ് കൂടുതൽ ഫലപ്രദമെന്നും എം.എൽ.എ പറഞ്ഞു. പഞ്ചായത്ത്  പ്രസിഡൻറ് ആനന്ദ് ജോസഫ് അധ്യക്ഷത വഹിച്ചു.

 യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മറിയാമ്മ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ ജോമി ബെന്നി ,  ബ്ലോക്ക് മെമ്പർമാരായ ജെറ്റോ ജോസഫ്,ശ്രീകല ആർ , തലപ്പലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് െസ്റ്റ്ല്ലാ ജോയി, ,കളത്തൂക്കടവ് സെൻറ് ജോൺ വിയാനി ചർച്ച്  വികാരി ഫാ.തോമസ് ബ്രാഹ്മണവേലിൽ,

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ ഷൈബി, പഞ്ചായത്ത് മെമ്പർമാരായ ജോമി  ബെന്നി,എൽസമ്മ തോമസ്, കൊച്ചുറാണി ജയ്സൺ, കോട്ടയം  ഐഎസ്എം  ഡി.എം. ഓ  ഡോ. ഐ.റ്റി അജിത,  ഡോ. ജൂവൽ ജോസ്. പഞ്ചായത്ത് സെക്രട്ടറി എം.മുഹ്സിൽ എന്നിവർ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments