നവീകരിച്ച അന്തീനാട് ചൈതന്യ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

നവീകരിച്ച അന്തീനാട് ചൈതന്യ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. 

 ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ അന്തീനാട് വാർഡിൽ ചൈതന്യ കുടിവെള്ള പദ്ധതിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.7.5 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.

 വെള്ളത്തിലെ ചെളിയുടെയും തുരുമ്പിന്റെയും അംശം നീക്കം ചെയ്യുന്നതിനായി ഫിൽറ്ററിംഗ് യൂണിറ്റ്, ക്ലോറിനേറ്റർ, പുതിയ മോട്ടോർ എന്നിവയാണ് സ്ഥാപിച്ചത്. 60 ൽ അധികം കുടുംബങ്ങളാണ് ചൈതന്യ കുടിവെള്ള പദ്ധതിയിൽ ഉള്ളത്. പുതിയ മെഷീനുകൾ സ്ഥാപിച്ചതോടുകൂടി ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്നതിനുള്ള സാഹചര്യം ഉണ്ടാകും. 

ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നവീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് അധ്യക്ഷത വഹിച്ചു.

 പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ കുടിവെള്ള പദ്ധതി പ്രസിഡൻറ് ജോയി പെരുമറ്റം സെക്രട്ടറി ദേവസ്യാച്ചൻ വരിക്കാനിക്കൽ, ബാബു കാവുകാട്ട്, കുര്യാച്ചൻ പ്ലാത്തോട്ടം, ഷാജി വട്ടക്കുന്നേൽ, സിബി പ്ലാത്തോട്ടം, എം.പി. രാമകൃഷ്ണൻ നായർ മാന്തോട്ടം,പി. എസ് ശാർഗ്ദരൻ, ടോമി കോനുള്ളിൽ, 

സോമൻ ശ്രീവിലാസം, ജോമോൻ പൂവത്തോലിൽ, അശോകൻ കിഴക്കേക്കര,സാജൻ കുരിശുംമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments