രാമപുരം ഫൊറോനാ പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് ഒരുക്കങ്ങളായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.. വീഡിയോ ഈ വാർത്തയോടൊപ്പം

രാമപുരം ഫൊറോനാ പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് ഒരുക്കങ്ങളായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.. 

 രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍ വാഴ്ത്തപ്പെട്ട തേവര്‍ പറമ്പില്‍ കുഞ്ഞച്ചന്റെ തിരുനാള്‍ 7 മുതല്‍ 16 വരെ നടക്കും. 7 ന് രാവിലെ 9 ന് കുര്‍ബാന, 9.30 ന് - പാലാ രൂപത മാതൃവേദി, പിതൃവേദി തീര്‍ത്ഥാടനം, 10 ന് കുര്‍ബാന, 2 ന് ഐങ്കൊമ്പ് ഇടവകയിൽ നിന്നും തീര്‍ത്ഥാടനം, 2.15 ന് കുര്‍ബാന, വൈകിട്ട് 4 ന് ചിറ്റാർ ഇടവകയിൽ നിന്ന് തീര്‍ത്ഥാടനം, 4.30 ന് കുര്‍ബാന. 

8 ന് രാവിലെ 9 ന് കുര്‍ബാന, 10.15 ന് എഫ്സിസി ക്ലാരിസ്റ്റ് മഠങ്ങളിൽ നിന്നും തീര്‍ത്ഥാടനം, 11 ന് കുര്‍ബാന, ഉച്ചയ്ക്ക് 2.15 ന് തീര്‍ത്ഥാടനം, 2.30 ന് കുറിഞ്ഞി ഇടവകയിൽ നിന്നും  കുര്‍ബാന, വൈകിട്ട് 4 ന് ആകാശ പറവകളുടെ കൂട്ടുകാർ തീര്‍ത്ഥാടനം, 4.30 ന് കുര്‍ബാന.

വീഡിയോ ഇവിടെ കാണാം 👇👇👇

9 ന് രാവിലെ 9 ന് കുര്‍ബാന, 10.15 ന് വെള്ളിലാപ്പള്ളി എസ്.എച്ച് മഠങ്ങളിൽ നിന്ന് തീര്‍ത്ഥാടനം, 11 ന് കുര്‍ബാന, 2.15 ന് പാലാ രൂപതാ കത്തോലിക്കാ കോൺഗ്രസ് തീര്‍ത്ഥാടനം, 2.30 ന് കുര്‍ബാന, വൈകിട്ട് 4.30 ന് കുര്‍ബാന.

10 ന് രാവിലെ 10.15 ന് രാമപുരം സി എം സി മഠത്തിൽ നിന്നും തീര്‍ത്ഥാടനവും തിരുമണിക്കൂര്‍ ആരാധനയും, 11 ന് കുര്‍ബാന, 2.15 ന് മുണ്ടാങ്കൽ ഇടവകയിൽ നിന്നും തീര്‍ത്ഥാടനം, 2.30 ന് കുര്‍ബാന, 5 ന് കുര്‍ബാന, 6.30 ന് രാത്രി ആരാധന. 

11 ന് രാവിലെ 9 ന് കുര്‍ബാന, 10.45 ന് കരൂർ ബോയ്സ് ടൗണിൽ നിന്നും തീർത്ഥാടനം,  11 ന് കുര്‍ബാന, 2.15 ന് അന്ത്യാളം ഇടവകയിൽ നിന്നും തീര്‍ത്ഥാടനം, 4.45 ന് വാഹന വെഞ്ചിരിപ്പ്, 5 ന് കുര്‍ബാന, 6.30 ന് ജപമാല പ്രദക്ഷിണം.

12 ന് രാവിലെ 5, 6, 6.10, 7.50 എന്നീ സമയങ്ങളില്‍ കുര്‍ബാന നടക്കും, 9.20 ന് മിഷൻ ലീഗ് സൺഡേ സ്കൂൾ തീര്‍ത്ഥാടനം, 10.30 ന് കടനാട് ഇടവകയിൽ നിന്നും തീര്‍ത്ഥാടനം, 10.45 ന് കുര്‍ബാന, 11.45 ന് കുറവിലങ്ങാട് പള്ളിയിൽ നിന്നും തീര്‍ത്ഥാടനം, 12 ന് കുര്‍ബാന, 2.15 ന് കരൂർ ഗുഡ് ഷെപ്പേർഡ് സെമിനാരിയിൽ നിന്നും തീര്‍ത്ഥാടനം, 2.30 ന് കുര്‍ബാന, വൈകിട്ട് 4 ന് ഡി.സി.എം.എസ്. രാമപുരം മേഖല തീര്‍ത്ഥാടനം, 4.15 ന് കൊടിയേറ്റ്, 4.30 ന് കുര്‍ബാന, 


13 ന് രാവിലെ 10.45 ന് മാതൃവേദി, പിതൃവേദി, ലിജിയൻ ഓഫ് മേരി തീര്‍ത്ഥാടനം, 11 ന് കുര്‍ബാന, 2.15 ന് കൊണ്ടാട് പള്ളിയിൽ നിന്നും തീര്‍ത്ഥാടനം, 4.30 ന് കുര്‍ബാന. 

14 ന് രാവിലെ 9.00 ന് വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്,10.45 ന് ഫ്രാൻസിസ്കൻ മൂന്നാം സഭാ, വിൻസെൻ്റ് ഡി പോൾ തീര്‍ത്ഥാടനം, 11 ന് കുര്‍ബാന, 2.15 ന് നീറന്താനം സെൻ്റ് തോമസ് പള്ളിയിൽ നിന്ന് തീർത്ഥാടനം, 2.30 ന് കുര്‍ബാന, 4.30 ന് കുർബാന, നൊവേന, ലദീഞ്ഞ്.

15 ന് രാവിലെ 9 ന് കുര്‍ബാന, 10.30 ന് കരിസ്മാറ്റിക് പ്രേഷിത സംഗമം, പാലാ രൂപതാ തീര്‍ത്ഥാടനം, 11 ന് കുര്‍ബാന, ഉച്ചയ്ക്ക് 2.15 ന്  സെൻ്റ് മർത്താസ് കോൺഗ്രിഗേഷൻ്റെ തീര്‍ത്ഥാടനം, 2.30 ന് വി.കുർബാന, 3.45 ന് ചെണ്ടമേളം, വൈകിട്ട് 4.15 ന് തിരുസ്വരൂപ പ്രതിഷ്ഠ, എസ്.എം.വൈ.എം. പാലാ രൂപതാ തീര്‍ത്ഥാടനം, 6 ന് പുറത്തുനമസ്‌കാരം, 6.30 ന് പ്രദക്ഷിണം. 

16 ന് രാവിലെ 5.15 ന് വി. കുർബാന, ലദീഞ്ഞ്, നൊവേന, 6 ന് സപ്രാ നമസ്‌കാരം, 6.15 ന് കുര്‍ബാന, 7.15 ന് കുർബാന, 9 ന് നേര്‍ച്ച വെഞ്ചരിപ്പ്, 10 ന് തിരുനാൾ കുര്‍ബാന - ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, 10.30 ന് പാലാ രൂപത ഡി.സി.എം.എസ്. പദയാത്ര, 11.45 ന് പദയാത്ര സ്വീകരണം, 12 ന് തിരുനാള്‍ പ്രദക്ഷിണം, 1.30 നും, 4.30 നും കുര്‍ബാന എന്നിവ നടത്തപ്പെടും. 

വാർത്താ സമ്മേളനത്തിൽ വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍, സഹ വികാരിമാരായ ഫാ. അബ്രാഹം കുഴിമുള്ളില്‍, ഫാ. ജോവാനി കുറുവാച്ചിറ, ഹോസ്റ്റല്‍ വാര്‍ഡന്‍ ഫാ. ജോര്‍ജ് പറമ്പിത്തടത്തില്‍, കൈക്കാരന്മാരായ തോമസ് പുളിക്കപ്പടവില്‍, സജി മിറ്റത്താനിക്കല്‍, മാത്തുക്കുട്ടി തെങ്ങുംപള്ളില്‍ എന്നിവര്‍ പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments