ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് കൊഴുവനാല്‍ പഞ്ചായത്തിലെ വാക്കപ്പുലം-തോക്കാട് റോഡില്‍ പുരയിടങ്ങളിലൂടെ കിടന്ന ഇലക്ട്രിക് ലൈനുകള്‍ റോഡിലൂടെ ആക്കുകയും തെരുവുവിളക്കുകള്‍ക്കായി ലൈന്‍ വലിച്ച് പൊതുജന സഹകരണത്തോടെ തെരുവുവിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു.
പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ കെ.ആര്‍. ഗോപി അദ്ധ്യക്ഷത വഹിച്ചു. ഷാജി വളവനാല്‍, കുട്ടികൃഷ്ണന്‍ കാവുങ്കല്‍, പി.കെ. തോമസ് പൂവത്തിനാല്‍, ജോസ് ചെരിപുറം, പീറ്റര്‍ ചേരവേലില്‍, നാരായണന്‍ നായര്‍ ചാലാടിയില്‍, പി.എം. തോമസ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.






0 Comments