പാലാ നഗരത്തിൽ മീനച്ചിൽ ആറ്റിൽ കയാക്കിംഗ് ശ്രദ്ധേയമായി, മീനച്ചിൽ നദി മാലിന്യമുക്തമായി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ പറ്റി ബോധവൽക്കരിക്കാൻ കുട്ടവഞ്ചി ,കയാക്കിംഗ് പ്രദർശനവും നടത്തി.
നിഷ ജോസ് കെ മാണിയും, സംവിധായകൻ ഭദ്രൻ മാട്ടേലും മറ്റ് പ്രമുഖരും പരിപാടിയിൽ അണിനിരന്നു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പാലാ ബ്രാഞ്ചും റോട്ടറി ക്ലബ് പാലാ - ഈരാറ്റുപേട്ട - ഏറ്റുമാനൂർ, കൊച്ചിൻ പാഡിൽ ക്ലബ്, ടെൻസിങ് നേച്ചർ ആൻഡ് അഡ്വഞ്ചർ ക്ലബ് ,പൂഞ്ഞാർ സെൻറ് ആൻറണീസ് സ്കൂൾ എൻഎസ്എസ് യൂണിറ്റ് ,മുൻസിപ്പൽ എംപ്ലോയിസ് ഓർഗനൈസേഷൻ പാലാ നഗരസഭ, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂത്ത് വിങ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ചിരിയോരം 2025 സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി ഡോക്ടർ ജിയോ ടോം ചാൾസ് ദന്ത ആരോഗ്യത്തെ പറ്റി ബോധവൽക്കരണ ക്ലാസ് നടത്തി. കയാക്കിംഗ് അനുഭവത്തെപ്പറ്റിയും കാൻസർ അവബോധത്തെ പറ്റിയും ശ്രീമതി നിഷ ജോസ് കെ മാണി ക്ലാസുകൾ നയിച്ചു. ബിനു പെരുമന, രാഹുൽ എന്നിവർ ജല ദുരന്തനിവാരണത്തെപ്പറ്റിയും സി പി ആർ നെപ്പറ്റിയും ക്ലാസ് എടുത്തു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ തോമസ് പീറ്റർ നടത്തി. വാർഡ് കൗൺസിലർ ശ്രീമതി ബിജി ജോജോ അധ്യക്ഷത വഹിച്ചു. സംവിധായകൻ ഭദ്രൻ മാട്ടേൽ കയാക്കിംഗ് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മുൻസിപ്പൽ കൗൺസിലർമാരായ ജോസ് ചീരാൻ കുഴി ബൈജു കൊല്ലം പറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഐ ഡി എ കേരള സ്റ്റേറ്റ് പ്രസിഡൻറ്, ഡോക്ടർ സുഭാഷ് കെ മാധവൻ, ഡോ. രാജു സണ്ണി, ഡോക്ടർ നിധിൻ ജോസഫ് , ഡോക്ടർ ഇട്ടി അവിരാ ബാബു, ആർ എം ഈ സെക്രട്ടറി ബിജോയ് മണ്ണാർക്കാട്, റോട്ടറി പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ , റോട്ടറി ക്ലബ്ബ് മുൻ ഗവർണർ ഡോ. തോമസ് വാവാനിക്കുന്നേൽ, പബ്ലിക് ഇമേജ് ചെയർമാൻ സന്തോഷ് മാട്ടേൽ, സിജിത അനിൽ, മനോജ് മാത്യൂ പാലാക്കാരൻ, ജോസ് വാണിയിടം, ഫെലിക്സ് തുടങ്ങിയവർ നേതൃത്വം നൽകി.
പൂഞ്ഞാർ സെൻറ് ആൻറണീസ് എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് ലഹരിയുടെ ഉപയോഗത്തിനെതിരായുള്ള ഫ്ലാഷ് മോബ് നടത്തി.
എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ ആർ വി പാർക്ക് ശുചീകരണം നടത്തി. യൂണിറ്റ് അംഗങ്ങൾക്കായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പാലാ ബ്രാഞ്ച് ദന്ത പരിശോധന ക്യാമ്പ് നടത്തി.





0 Comments