ക്ഷേത്രത്തിൽ നിന്നും ഓട്ടുവിളക്കുകൾ മോക്ഷണം ചെയ്ത പ്രതി അറസ്റ്റിൽ.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ സംക്രാന്തി ഭാഗത്തുള്ള എസ് എന്‍ ഡി പി വക ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും ഓടിന്റെ 8 തൂക്ക് വിളക്കുകള്‍ മോഷണം ചെയ്ത പ്രതി മനാഫ് എന്ന പുഞ്ചിരി മനാഫ്-നെ ( 27) ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ SHO റ്റി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ ഗാന്ധിനഗർ പോലീസ് ഇന്നേദിവസം (05.10.2025) പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുള്ളതാണ്.






0 Comments