മോഹൻലാൽ കേരളീയരുടെ അഭിമാനസ്തംഭം: മാണി സി. കാപ്പൻ എം.എൽ.എ



മോഹൻലാൽ കേരളീയരുടെ അഭിമാനസ്തംഭം: മാണി സി. കാപ്പൻ എം.എൽ.എ

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ തന്റെ സഹപ്രവർത്തകനും ആത്മമിത്രവുമായ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നത് തനിക്ക് വലിയ ചാരിതാർഥ്യം നൽകുന്ന കാര്യമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ.

 സിനിമാ രംഗത്ത് തനിക്ക് വലിയ പിന്തുണയും പ്രോത്സാഹനവും നൽകിയ മോഹൻലാൽ അഭിനയ രംഗത്തെ അനുകരണീയ മാതൃകയാണെന്നും   പതിറ്റാണ്ടുകളുടെ പഴക്കമുള്ള ബന്ധം ഇന്നും സുദൃഢമാണെന്നും മാണി സി. കാപ്പൻ അനുസ്മരിച്ചു. 

നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് നിലയുറപ്പിച്ചിരിക്കുന്ന മോഹൻലാൽ മുന്നൂറ്റമ്പതിലധികം സിനിമകളിൽ വ്യത്യസ്ത വേഷമണിഞ്ഞ് കാണികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു. 

നിത്യഹരിത നായകനായി ഇനിയും ഏറെക്കാലം വിരാജിക്കാൻ മോഹൻലാലിന് ഈശ്വരാനുഗ്രഹമുണ്ടാകാൻ പ്രാർത്ഥിക്കുന്നതായി എം.എൽ.എ പറഞ്ഞു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments