പിതാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ മകൻ അറസ്റ്റിൽ

പിതാവിനെ  ആക്രമിച്ച്  ഗുരുതരമായി   പരിക്കേൽപ്പിച്ച  കേസിലെ പ്രതിയായ   മകനെ അറസ്റ് ചെയ്തു 

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ അതിരമ്പുഴ വില്ലേജിൽ മാന്നാനം കരയിൽ   ഷാപ്പുപടി  ഭാഗത്ത്   കൊല്ലപ്പള്ളിൽ വീട്ടിൽ   ലൂക്കാ  മകൻ 72 വയസ്സുള്ള ജോസഫ് ലൂക്കയെ മകനായ അഗസ്റ്റസ് (36 വയസ്സ്)   വീട്ടിലെ ഹാൾ മുറിയിലെ ഭിത്തിയിൽ തല പിടിച്ച്   ഇടിപ്പിച്ച്   തലക്ക്   ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. 

 കേസിലെ പ്രതിയും പരിക്കേറ്റയാളുടെ ഏക മകനുമായ  അതിരമ്പുഴ വില്ലേജിൽ മാന്നാനം കരയിൽ   ഷാപ്പുപടി ഭാഗത്ത്   കൊല്ലപ്പള്ളിൽ വീട്ടിൽ    ജോസഫ് ലൂക്ക മകൻ   അഗസ്റ്റസ്   എന്നയാളെ   ഗാന്ധിനഗർ പോലീസ്   സ്റ്റേഷൻ   SHO   ശ്രീജിത്ത് ടി   യുടെ നേതൃത്വത്തിൽ   SI ജയപ്രകാശ്  , ASI  ദിലീപ് വർമ്മ , CPO  മാരായ അനൂപ് പി റ്റി ,   ശ്രീനിഷ് തങ്കപ്പൻ , ലിബിൻ   എന്നിവർ   ഉൾപ്പെട്ട    പോലീസ് സംഘം  ഇന്നേ ദിവസം(06.10.2025) അറസ്റ്റ് ചെയ്തു. മേൽ നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments