Yes vartha Follow up 2
പാലാ നഗരസഭാ ഭരണം യു.ഡി. എഫിലേക്ക് ...... സ്വതന്ത്ര കൂട്ടായ്മാ അംഗങ്ങളുമായി ഏകദേശ ധാരണയായതായി ഒരു പ്രമുഖ യു.ഡി. എഫ്. നേതാവ് "യെസ് വാർത്ത" യോടു പറഞ്ഞു....... ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകും ...... ആദ്യ ഘട്ടത്തിൽ ദിയ ചെയർ പേഴ്സൺ; മായാ രാഹുൽ വൈസ് ചെയർപേഴ്സൺ ...... ഇതേ സമയം എൽ. ഡി.എഫിലെ ചില ഉയർന്ന നേതാക്കൾ സന്ധ്യയ്ക്ക് ശേഷം സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളെ കാണുന്നുണ്ട്
ചെറിയ ചില തർക്കങ്ങൾ ഉണ്ടായതു കൂടി പരിഹരിച്ച ശേഷമാവും പ്രഖ്യാപനം .
ആദ്യഘട്ടത്തിൽ ദിയ ബിനുവിനും മായാ രാഹുലിനും ഉചിതമായ സ്ഥാനങ്ങൾ നൽകാമെന്ന വാഗ്ദാനം യു.ഡി. എഫ്. മുന്നോട്ടു വെച്ചു. ഇത് സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ അംഗീകരിച്ചതായാണ് വിവരം.
ഇതേ സമയം എൽ. ഡി. എഫിലെ ചില ഉന്നത നേതാക്കൾ സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളെ സന്ധ്യയ്ക്ക് ശേഷം കാണുന്നുണ്ടെന്ന വിശ്വസനീയ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ രാത്രി 7.30 ഓടെ മാധ്യമങ്ങളെ കാണുന്നുണ്ട്. അവരുടെ കൃത്യമായ നിലപാട് തദവസരത്തിൽ പരസ്യമാക്കും.
.jpeg)




0 Comments