ചേർപ്പുങ്കൽ ഫ്രണ്ട്‌സ് വോളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ് ഗ്രൗണ്ടിൽ നടത്തി വരുന്ന വോളിബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം 22 ന് 4.30 ന് നടത്തും. ഫൈനലിൽ
കാഞ്ഞിരപ്പള്ളി സിക്സസ് കൊല്ലപ്പള്ളി സിക്സസിനെ നേരിടും. മത്സരത്തിലെ വിജയികൾക്ക് മുൻ ഇന്ത്യൻ താരം അബ്ദുൾ റസാഖ് സമ്മാനവിതരണം നിർവ്വഹിക്കും. ക്ലബ് വൈസ് പ്രസിഡന്റ് പ്രൊഫ. പി. ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ വോളിബോൾ പലിശീലകരായ നവാസ് വഹാബ്, ലാലു ജോൺ, ജോബി തോമസ്, ബിനോജ് ജോണി എന്നിവരെ ആദരിക്കും. തുടർന്ന് ഗാനസന്ധ്യ.
ശനിയാഴ്ച യൂണിവേഴ്സിറ്റി സ്റ്റേറ്റ് താരങ്ങൾ അണിനിരക്കുന്ന വനിതകളുടെ പ്രദർശനമത്സരം ഉണ്ടായിരിക്കുന്നതാണ്.




0 Comments