ബെംഗളൂരു ഫ്ലാറ്റ് തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചന…പരാതി നൽകിയെന്ന് ഷാനിമോൾ ഉസ്മാൻ




 ബെംഗളൂരു ഫ്ലാറ്റ് തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ ഷാനിമോൾ ഉസ്മാൻ. ഫ്ലാറ്റ് തട്ടിപ്പ് ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയെന്നും അവർ വ്യക്തമാക്കി. ബെംഗളൂരു പോലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. 


ആരോപണം ഉന്നയിച്ച ബെംഗളൂരു സ്വദേശി ജോസഫ് ചാക്കോയ്ക്ക് എതിരെ കേസെടുക്കണമെ ന്നാവശ്യപ്പെട്ടാണ് ഡി ജി പിക്കടക്കം പരാതി നൽകിയതെന്ന് അവർ വിവരിച്ചു. തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ നീക്കമാണ് തനിക്കെതിരെ ഉണ്ടായത്. ഫ്ലാറ്റ് തട്ടിപ്പ് ആരോപണം ഉന്നയിച്ചുള്ള വാർത്താസമ്മേളനം പോലും ആസൂത്രിതമാണ്.


 നിയമപരമായി ഇത് നേരിടുമെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി. തകർക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല. വ്യജ ആരോപണം ഉന്നയിച്ചവരെ നിയമത്തിന് മുൻപിൽ കൊണ്ട് വരുമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ആലപ്പുഴയിലെ വീട്ടിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചതിന് പിന്നാലെയാണ് ഷാനിമോൾ പ്രതികരണവുമായി രംഗത്തെത്തിയത്..






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments