ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ ഇളംന്തോട്ടം 13-ാം വാർഡ് പുനലൂർ - മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയോട് ചേർന്നുള്ള പഞ്ചായത്ത് കുളത്തിൽ ശുചിമുറി മാലിന്യം തള്ളി



ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ  ഇളംന്തോട്ടം 13-ാം വാർഡ് പുനലൂർ - മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയിലുള്ള പഞ്ചായത്ത് കുളത്തിൽ ശുചിമുറി മാലിന്യം തള്ളി - അതി കഠിനമായ വേനൽ കാലത്ത് അല്ലാപ്പാറ – ഇളംന്തോട്ടം ഭാഗത്തുള്ള നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനും മറ്റ് ഗാർഹിക ആവശ്യത്തിനും ഉപയോഗിച്ചുകൊണ്ടിരുന്ന പഞ്ചായത്ത് കുളത്തിലാണ് സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളിയത് കഴിഞ്ഞരാത്രി പഞ്ചായത്തിന്റെത വിവിധ പ്രദേശങ്ങളിൽ ശുചിമുറി മാലിന്യം തള്ളിയതായി പഞ്ചായത്ത് മെമ്പർ എത്സമ്മ ജോർജ്ജ്കുട്ടി പറഞ്ഞു.


 രാത്രി കാലങ്ങളിൽ ഹൈവേയിലൂടെ പാഞ്ഞ് പോകുന്ന ശുചിമുറി ടാങ്കർ ലോറികൾ പോലീസ് പെട്രോളിംഗ് സംഘം പരിശോധിക്കണമെന്നും രാത്രികാലങ്ങളിൽ പെട്രോളിംഗ് ശക്തമാക്കണമെന്നും കുറ്റക്കാർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും പഞ്ചായത്ത് മെമ്പർ എത്സമ്മ ജോർജ്ജ്കുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൌരസമിതിയുടെ യോഗം ആവശ്യപ്പെട്ടു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ജ അഡ്വ.ജോസ് ജോസഫ് പ്ലാക്കൂട്ടം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിനോദ് ചെറിയാൻ വേരനാനി, സെൻ തേക്കുംകാട്ടിൽ , മഹേഷ് ബാബു, ശശി മേട്ടുംപുറത്ത് , നിതിൻ സി വടക്കൻ, എ.ജെ. മാത്യു എടേട്ട്, ജെറി വരിക്കമാക്കൽ , ജോസ് പി.വി., പുത്തൻപുരയ്ക്കൽ, സാവി എടക്കര, ഷൈബി വരിയ്ക്കമാക്കൽ, ഹരിദാസ് സി. തോപ്പിൽ, ഫ്രാൻസീസ് കാഞ്ഞിരക്കാട്ട്, കുട്ടി നീലിയാനിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments