ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ വയോധികയെ മകനെത്തി കൂട്ടിക്കൊണ്ടുപോയി.

 

എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ വയോധികയെ മകനെത്തി കൂട്ടിക്കൊണ്ടുപോയി. 

 ഇന്നലെ രാവിലെ മുതൽ രാത്രി വരെ ബസ് സ്റ്റാൻ‍ഡിൽ ഒറ്റക്കായ തോട്ടപ്പള്ളി സ്വദേശിനി കമലാക്ഷിയെയാണ് മകനെത്തി വീട്ടിലേക്ക് കൊണ്ടുപോയത്. ഓർമക്കുറവുള്ള ആളാണ് കമലാക്ഷി. ഭർത്താവിനൊപ്പം ആണ് കമലാക്ഷി ബസ്റ്റാൻഡിൽ എത്തിയതെന്നാണ് മകൻ പൊലീസിനെ അറിയിച്ചത്. 

 രാത്രിയോടെയാണ് വയോധിക ഒറ്റയ്ക്ക് ഇരിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. ചോദിക്കുന്നതിന്‌ കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെ ഇവരെ സുരക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ സംഭവം വാർത്തയായത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെയാണ് മകൻ പൊലീസിനെ സമീപിച്ചത്. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments