കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ…



 കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ… 

 കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഠത്തിപറമ്പ്, കമ്പനികടവ്എ ന്നീ ട്രാൻസ്‌ഫോർമർ ഏരിയ യിൽ രാവിലെ 9.00മണി മുതൽ  വൈകിട്ട് 5.00  മണി വരെ വൈദ്യുതി  മുടങ്ങും. 

 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  LT ലൈനിൽ വിവിധ വർക്കുകൾ നടക്കുന്നതിനാൽ എട്ട് പങ്ക്, ചിറപ്പാറ, പയസ് മൗണ്ട്, പള്ളി, മഠം, തോട്ടത്തി മല, വെള്ളാതൊട്ടി എന്നീ സ്ഥലങ്ങളിൽ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്. 

 നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എബിസൺ, ജപ്പാൻ,കാർഗീൻ,ഹ്യൂണ്ടായ്, windsor  castle എന്നീ ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ 3 മണി  വരെ  വൈദ്യുതി മുടങ്ങുന്നതാണ് 

 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT എബിസി വർക്ക് നടക്കുന്നതിനാൽ ഹാരികണ്ടമംഗലം ; ട്രാന്സ്ഫോര്മര് പരിധിയിൽ  രാവിലെ 9:00 മണി മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും. 

 തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ളായിക്കാട് SNDP , ചെമ്പൻതുരുത്ത് , ചക്രാത്തിക്കുന്ന്എ ന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. 

 പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ ഇൻഡ്യാർ, തോട്ടാപ്പള്ളി, ആക്കക്കുന്ന്, കുരുവിനാൽ, ആണ്ടൂർക്കവല, മുത്തോലിക്കവല, മുത്തോലി കടവ്, അള്ളുങ്കൽകുന്ന്, ഷൈലജ, മുത്തോലി മിനി ഇൻഡസ്ട്രി, പുലിയന്നൂർ ആശ്രമം സ്കൂൾ, ആറാട്ടുവഴി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും 


 വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന ഇരവുചിറ ടവർ , കൊടുവേലി, പൂണോലിക്കൽ , അട്ടചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും 


 തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഇരുമ്പുകുഴി  ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ വൈദ്യുതി മുടങ്ങും. 

 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുളക്കാന്തുരുത്തി, ഉദയ, നിറപറ, യൂദാപുരം, ശാസ്താങ്കൽ, വെള്ളേക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ 17.4.2026 ന് രാവിലെ 9:00 മുതൽ 6:00 വരെ വൈദ്യുതി മുടങ്ങും. 

 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എല്ലുകുഴി  വെട്ടിത്തുരുത്തു പള്ളി  വെട്ടിത്തുരുത്തു SNDP  പറാൽ ആറ്റുവാക്കേരി  എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും 

 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പനച്ചിപ്പാറ, 10  മൈൽ, പൂഞ്ഞാർ ടൗൺ, വെട്ടിപ്പറമ്പ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments