പത്തനംതിട്ടയിൽ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
പത്തനംതിട്ട പറക്കോടില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്
പറക്കോട് സ്വദേശിനി മറിയം ബീവിയാണ് മരിച്ചത്.
ലോറിയിലെ പാറയുടെ തള്ളലില്‍ വീടിന്റെ ഭിത്തി തകര്‍ന്നാണ് അപകടം.
റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്താണ് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞത്.
വീടിന്റെ ഭിത്തി പൂര്‍ണമായും തകരുകയും, വയോധിക ഇതിനടിയില്‍ പെടുകയുമായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെയും, പൊലിസിനെയും വിവരമറിയിച്ചത്.
ഫയര്‍ഫോഴ്‌സ് മണിക്കൂറുകള്‍ പണിപെട്ടാണ് മറിയം ബീവിയെ പുറത്തെടുത്തത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




0 Comments